ഭരണഘടന സംരക്ഷണ സദസ്സ് : ന്യൂയർ തലേന്ന് രാപ്പകൽ സമരവുമായി എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണഘടനയെ വികലമാക്കുന്നതിനും ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെ നിരന്തരം അപമാനിക്കാനുമുള്ള സംഘപരിവാർ സംഘടനകളുടെയും ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും ആസൂത്രിത നീക്കത്തിനെതിരെ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെഎസ്ആർടിസി ജംഗ്ഷന് സമീപം ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. 2024 ഡിസംബർ 31ന് നാടാകെ ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന വേളയിലാണ് എസ്ഡിപിഐ രാപ്പകൽ സമരം സംഘടിപ്പിക്കുക. അംബേദ്കറാണ് രാജ്യം ഭരണഘടനയാണ് ആത്മാവ് എന്ന മുദ്രാവാക്യമുയർത്തി

വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സമരം രാത്രി 12 മണിയോടെ സമാപിക്കും. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട ഡിഎംസിസി ചെയർമാനും റിട്ടയേഡ് ജില്ലാ ജഡ്ജുമായ മുഹമ്മദ് ഇബ്രാഹിം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, ബിഎസ്പി ജില്ലാ പ്രസിഡന്റ് മധു നെടുമ്പാല, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഷാജി റസാഖ്, കേരള മനുഷ്യാവകാശ സമിതി അംഗം കെ രമണൻ, കെ ഡി പി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സതീഷ് പാണ്ടനാട്, വി സി കെ ജില്ലാ കോഡിനേറ്റർ അജാ കോമളൻ, സി എസ് ഡി എസ് അടൂർ താലൂക്ക് പ്രസിഡന്റ് സുരേഷ് മണക്കാല, എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി സലിം മൗലവി എന്നിവർ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...