കെഎസ്ഇബി സബ് എഞ്ചിനിയറെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: ആലപ്പുഴയിൽ കെഎസ്ഇബി സബ് എഞ്ചിനിയറെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡിൽ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ ടി നിജു (47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ഞപിത്ത രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നിജുവിനെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ നാട്ടുകാർ നാട്ടുകാർ പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. രാവിലെ പുളിങ്കുന്ന് പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. നീജുവിന്റെ വീടിന് മുൻവശമുള്ള തോട്ടിൽ വീണതാകാം എന്ന സംശയത്തെ തുടർന്ന് ആലപ്പുഴ സ്കൂബ ടീമിലെ ഡൈവർമാരായ എച്ച് ഹരീഷ്, കെ എസ് ആന്റണി, കെ ആർ അനീഷ് എന്നിവർ സംശയം പറഞ്ഞ സ്ഥലങ്ങളിൽ ഡൈവിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു.

ഡൈവിങ് തുടർന്ന് കൊണ്ടിരിക്കെയാണ് നിജുവിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയായി തുറവശ്ശേരി തോട്ടിൽ വയലാറ്റു ചിറ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ രേഖ, മകൻ. നീരജ്. അച്ചൻ. പരേതനായ തങ്കപ്പൻ. അമ്മ പരേതയായ കൗസല്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...