അരുവാപ്പുലം പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡിന്റെ നിര്‍മാണ ഉദ്ഘാടനം 19ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അരുവാപ്പുലം പഞ്ചായത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായി 3.60 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന അരുവാപ്പുലം പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡ് നിര്‍മാണ ഉദ്ഘാടനം ഇന്ന് (19) രാവിലെ 11.30ന് തദ്ദേശ സ്വയം ഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. പുളിഞ്ചാണി ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അധീനതയിലുള്ള റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 3.60 കോടി രൂപ വകയിരുത്തി ആണ് നിര്‍മിക്കുന്നത്. റോഡിന്റെ വീതി കൂട്ടിയും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും കലുങ്കുകള്‍ നിര്‍മിച്ചും കോണ്‍ക്രീറ്റിലും ബിഎം ആന്‍ഡ് ബിസി, സാങ്കേതിക വിദ്യയിലും ആണ് റോഡ് നിര്‍മിക്കുന്നത്.

അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണ് നല്‍കിയിരിക്കുന്നത്. എട്ടു മാസമാണ് നിര്‍മാണ കാലാവധി. വര്‍ഷങ്ങളായി അരുവാപ്പുലം പുളിഞ്ചാണി രാധപ്പടി റോഡിലെ യാത്രാസൗകര്യം ദുരിതം ആയിരുന്നു. അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ ആയതിനുശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിര്‍മാണ പദ്ധതി യഥാര്‍ഥ്യമാകുന്നത്. ഇതോടെ അരുവാപ്പുലം പഞ്ചായത്തിലെയും പത്തനാപുരം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും കോന്നി ടൗണിലും കോന്നി മെഡിക്കല്‍ കോളജിലും എത്തിച്ചേരുവാനുള്ള എളുപ്പ മാര്‍ഗമായി ഈറോഡ് മാറും. എട്ടു മാസമാണ് നിര്‍മാണ കാലാവധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...