സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തറക്കല്ലിടും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് ഇന്ന് (ഡിസംബര്‍ 19) രാവിലെ 10.30ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തറക്കല്ലിടും. 2.48 കോടി രൂപ മുടക്കി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോട്ടമണ്‍പാറ – മേലേകോട്ടമണ്‍പാറ – പണ്ഡ്യന്‍പാറ റോഡിന്റെ നിര്‍മാണോദ്ഘാടനവും നടക്കും. സീതത്തോട് ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ തുടങ്ങിയവര്‍ പങ്കെടുക്കും

സ്മാര്‍ട്ട് സീതത്തോട് എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കം കൂടിയാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം. അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയത് നിര്‍മിക്കുന്നത്. നാലു നിലയിലായി നിര്‍മിക്കുന്ന കോംപ്ലക്‌സില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാവും.

ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഫെയ്‌സ് വണ്‍ നിര്‍മാണത്തിന് ഈ വര്‍ഷം 80 ലക്ഷം രൂപ വിനിയോഗിക്കും. സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ആണ് കെട്ടിടം നിര്‍മിക്കുന്നത്. സ്മാര്‍ട്ട് സീതത്തോടിന്റെ ഭാഗമായി സീതത്തോട് ജംഗ്ഷനില്‍ തന്നെ വയോജന പാര്‍ക്കും ഈ വര്‍ഷം നിര്‍മിക്കും. മത്സ്യ-മാംസ സ്റ്റാളുകളും, ടൂറിസം കേന്ദ്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും ശബരിമല ഇടത്താവളവും സ്മാര്‍ട്ട് സീതത്തോടിന്റെ ഭാഗമാണ്. പ്രളയത്തില്‍ തകര്‍ന്ന നൂറു കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...