നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് അപകട ഭീഷണിയാകുന്നു. ഒരുമാസത്തില്‍ കൂടുതലായി വഴി നിര്‍മ്മാണം ആരംഭിച്ചിട്ട്. വഴിയുടെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചുവെങ്കിലും ഇതിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കമ്പികളാണ് പൊതുജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിട്ടുള്ളത്‌. ഗര്‍ഭിണികളും കുട്ടികളും മുലയൂട്ടുന്ന അമ്മമാരുമാണ് ഈ ഉപകേന്ദ്രത്തില്‍ പ്രധാനമായും എത്തുന്നത്. കുത്തനെയുള്ള വഴിയില്‍ ആളുകള്‍ ഇറങ്ങി വരുന്നതിനിടെ കാല്‍ ഒന്ന് വഴുതിയാല്‍ പോലും ഈ കൂര്‍ത്ത കമ്പികള്‍ക്ക് മുകളിലേക്കാവും വീഴുക.

തണ്ണിത്തോട് സ്റ്റേഡിയം റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഈ ഉപകേന്ദ്രത്തിലേക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും നിന്നും നിരവധി അമ്മമാരും കുട്ടികളും എത്തുന്നുണ്ട്. കൂര്‍ത്ത കമ്പികള്‍ അപകടകരമായി നില്‍ക്കുന്ന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ഈ വഴി മാത്രമാണ് ഇവര്‍ക്ക് കയറി പോകാന്‍ ഒരേ ഒരാശ്രയം. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിനിടെ പണി തീരാത്ത വഴിയില്‍ നില്‍ക്കുന്ന കൂര്‍ത്ത കമ്പികള്‍ കാരണം ആര്‍ക്കെങ്കിലും അപകടമുണ്ടായാല്‍ ആര് സമാധാനം പറയും എന്നതിന് മാത്രം അധികാരികള്‍ക്ക് ഉത്തരമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....