വയനാട്ടില്‍ 100 വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും : അബിന്‍ വര്‍ക്കി

For full experience, Download our mobile application:
Get it on Google Play

ആറന്മുള: വയനാട്ടില്‍ നൂറ് വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി. പിരിച്ച പണം സംബന്ധിച്ച് വ്യക്തതയുള്ള കണക്ക് ആണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ പിരിച്ച പണത്തില്‍ അവ്യക്തതയുണ്ട്. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി തിന്നവരാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഞങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് ചെയ്യും. പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം- അബിന്‍ വര്‍ക്കി പറഞ്ഞു.

വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ടയില്‍ കുടില്‍കെട്ടി സമരവും ഭിക്ഷാടനവും നടത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞ 30 വീടെവിടെ എന്ന ചോദ്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇതിനോടായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം. ആറന്മുളയില്‍ വലിയ ശുഭപ്രതീക്ഷയോടെയാണ് നീങ്ങുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി ; യുവ ഡോക്ടർ മുങ്ങി മരിച്ചു

0
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ...

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...