പുതമണ്ണിൽ പുതിയ പാലം നിർമാണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതമണ്ണിൽ പുതിയ പാലം നിർമാണം തുടങ്ങി. പാലത്തിന്റെ അടിത്തറ ഉറപ്പിക്കാനുള്ള പൈലിങ്‌ ആണ് ഇപ്പോൾ നടക്കുന്നത്. ആകെ ആറ്‌ പൈലുകളാണ് വേണ്ടത്. ഇതിൽ ആദ്യത്തേത്‌ നടക്കുന്നു. റാന്നി ബ്ലോക്ക് പടി – കോഴഞ്ചേരി റോഡിൽ പുതമൺ പെരുന്തോടിന് കുറുകെയുള്ള പഴയ പാലം ബീം ഒടിഞ്ഞ് അപകടത്തിലായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ 2.5 കോടി രൂപ സർക്കാർ അനുവദിച്ചത്. നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചു മാറ്റി. ആ സ്ഥാനത്തുതന്നെയാണ് പുതിയ പാലത്തിനായുള്ള പൈലിങ്‌ ആരംഭിച്ചത്.

പഴയ പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. പുതമൺ മറുകരയിൽ എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തകർന്ന പാലത്തിന് പകരം താൽക്കാലിക പാത നിർമിക്കാൻ 30 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇതുപയോഗിച്ച് തോടിന് കുറുകെ കോൺക്രീറ്റ് റിങ്ങുകൾ സ്ഥാപിച്ച് താൽക്കാലിക പാതയും നിർമിച്ചു നൽകിയിട്ടുണ്ട്. ഇപ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ പോകുന്നത്. ഒറ്റവരി ഗതാഗതമാണ് താൽക്കാലിക പാതയിലൂടെ നടക്കുന്നത്. നിരന്തരം വാഹനങ്ങൾ കടന്നുപോയതോടെ താൽക്കാലിക പാത ഇളകി യാത്ര ദുഷ്‌കരമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...