തിരുവല്ലയിൽ 12,000 ചതുരശ്ര അടിയില്‍ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്‌ – നിര്‍മ്മാണം ഉടന്‍ ആരംഭിക്കും : അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിൽ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ്‌ നിര്‍മ്മാണത്തിന് ഉത്തരവായി. നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷക്കാലമായി പോലീസ് ക്വാർട്ടേഴ്സിലെ രണ്ട് ക്വാർട്ടേഴ്സുകൾ യോജിപ്പിച്ചാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. ഈ വിവരം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുകയും പുതിയ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് അനുമതി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയോട് അടിയന്തിരമായി തിരുവല്ലയിലെ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും പദ്ധതിക്കായി നാല് കോടി രൂപ അനുവദിക്കുകയും ചെയ്തു.

തിരുവല്ല പോലീസ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിനാവശ്യമായ പ്ലാൻ തയ്യാറായിക്കഴിഞ്ഞു. പോലീസ് സ്റ്റേഷനും സർക്കിൾ ഓഫീസും സംയുക്തമായി ഉൾക്കൊള്ളുന്ന പോലീസ് കോംപ്ലക്സിന് 12,000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. ലിഫ്റ്റ് ഉൾപ്പെടെ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന ഈ കോംപ്ലക്സ് നാല് കോടി രൂപ ചെലവിലാണ് യാഥാർഥ്യമാകുന്നത്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഈ സമുച്ചയം കേരളത്തിലെ തന്നെ മാതൃകാ പോലീസ് കോംപ്ലക്സുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കാണ് ഇപ്പോൾ സർക്കാർ ഉത്തരവ് ലഭ്യമായിരിക്കുന്നത്.

നിർമാണത്തിനായി നിശ്ചയിച്ച സ്ഥലം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ സന്ദർശിച്ച് വിലയിരുത്തി. ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ആനന്ദ്, തിരുവല്ല ഡി.വൈ.എസ്.പി ജിജു കെ. ആർ., സർക്കിൾ ഇൻസ്പെക്ടർ സുജിത് കെ.എസ്., കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രോജക്ട് എഞ്ചിനീയർ സക്കീർ ഹുസൈൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...