ആലപ്പുഴ ബൈപ്പാസിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പുതുതായി പണിയുന്ന ആലപ്പുഴ ബൈപ്പാസിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി. ഗർഡറുകൾ മൂന്നുമാസത്തിനകം സ്ഥാപിക്കും. ഗർഡറിനു മുകളിൽ കോൺക്രീറ്റ് സ്ലാബിടുന്നതാണ് അടുത്ത പടി. അടുത്ത വർഷത്തോടെ നിർമാണം പൂർത്തിയാകും. 96 പില്ലറുകളും 492 പൈലുകളും 392 ഗർഡറുകളുമാണ് ആകെ വേണ്ടത്. ഇതിൽ 80 പില്ലറുകളും പണിതു. 124 ഗർഡറുകൾ പില്ലറുകളിൽ സ്ഥാപിച്ചു. റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള പില്ലറിന്റെ എട്ടുപൈലുകൾ മാത്രമാണ് താഴ്‌ത്താനുള്ളത്. റെയിൽവേ മേൽപ്പാലത്തിന്റെ ഭാഗത്ത് 61.46 മീറ്റർ നീളമുള്ള കൂറ്റൻ സ്റ്റീൽ ഗർഡറാണ് സ്ഥാപിക്കുന്നത്. തെക്കുഭാഗത്തെ റെയിൽവേ മേൽപ്പാലത്തിനടുത്ത് രണ്ടു ബൈപ്പാസുകളുംതമ്മിൽ 5.5 മീറ്ററാണ് ദൂരം. എന്നാൽ വടക്കേ മേൽപ്പാലത്തിനടുത്ത് ഇത് 1.2 മീറ്ററാണ്.

വാഹനങ്ങൾക്ക് കടപ്പുറത്തേക്കിറങ്ങാനുള്ള രണ്ടു റാംപുകളുടെയും നിർമാണം തുടങ്ങിയിട്ടില്ല. നിർമാണത്തിലുള്ള മൂന്നുവരി ബൈപ്പാസ് എറണാകുളം ഭാഗത്തേക്കും പഴയ രണ്ടുവരി ബൈപ്പാസ് തിരുവനന്തപുരം ഭാഗത്തേക്കുമുള്ളതാണെന്നാണ് അധികൃതർ പറയുന്നത്. 6.7 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ഇതിൽ 3.34 കിലോമീറ്റർ ഉയരപ്പാതയാണ്. മണ്ണിട്ടുയർത്തിയാണ് ബാക്കിഭാഗം നിർമിക്കുന്നത്. നിലവിെല ബൈപ്പാസിനു പടിഞ്ഞാറുവശത്താണ് പുതിയപാലം പണിയുന്നത്. മൂന്ന് അടിപ്പാതകളുണ്ട്. മാളികമുക്കിൽ രണ്ടും കുതിരപ്പന്തിയിൽ ഒന്നും. രണ്ടു റെയിൽവേ മേൽപ്പാലങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി...

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...