ഫണ്ട്‌ അനുവദിച്ചിട്ടും അരയിനിക്കോണം അങ്കണവാടി കെട്ടിട നിര്‍മ്മാണം നടന്നില്ല

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : അരയിനിക്കോണം സ്മാർട്ട് അങ്കണവാടി നിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ അനുവദിച്ചിട്ടും കെട്ടിട നിര്‍മ്മാണം നടന്നില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതകളാണ് തടസമായത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടം ജീർണതയിലായതോടെ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു. അരയിനിക്കോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീവർദ്ധിനി മഹിള സമാജം കെട്ടിടം നിർമ്മിച്ചു എന്ന തരത്തിൽ ആലേഖനം ചെയ്ത ഒരു ബോർഡ് ആരംഭകാലം മുതൽ പഴയ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്നുവെങ്കിലും ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിയുടെ പേരിലായി പ്രമാണത്തിൽ രേഖപ്പെടുത്തിയതാണ് തടസങ്ങൾക്ക് കാരണമായത്.

ഫണ്ട് അനുവദിച്ചപ്പോൾ നവീകരണത്തിന്റെ ഭാഗമായി പ്രമാണത്തിന്റെ പകർപ്പ് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിച്ചപ്പോഴാണ് ഈ വിവരം അധികൃതർ അറിയുന്നത്. ഇപ്പോൾ സ്ഥലവും കെട്ടിടവും ശ്രീവർദ്ധിനി മഹിള സമാജത്തിന്റെ പേരിലാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്‌. മഹിളാസമാജം സ്ഥലം ഏഴംകുളം പഞ്ചായത്തിന് കൈമാറിയാൽ മാത്രമേ ഇവിടെ കെട്ടിടം പണിയാനാകൂ. അതേസമയം പഴയ കെട്ടിടവും വഴിയുമെല്ലാം കാടുകയറിയ നിലയിലാണ്. കെട്ടിടം വിള്ളൽ വീണു പൂർണമായും നശിച്ച അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും വിഹാരകേന്ദ്രമായി മാറുകയാണിവിടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...