ചെങ്ങന്നൂർ ജില്ലാ ആശുപത്രി നിർമാണം അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നൂറുകോടിയുടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ആറുമാസത്തിനുള്ളിൽ നാടിനു സമർപ്പിച്ചേക്കും. ആശുപത്രിയുടെ എട്ടാമത്തെ നിലയുടെ കോൺക്രീറ്റിങ് ജോലികളും കഴിഞ്ഞദിവസം പൂർത്തിയായി. ഇനി കെട്ടിടങ്ങൾക്കുള്ളിലെ ജോലികളാണു നടക്കേണ്ടത്. നിർമാണം അവസാനഘട്ടത്തിലെത്തിയതോടെ ജില്ലാശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഓരോ വിഭാഗത്തിലും അത്യാധുനിക മോഡ്യുലാർ തിയേറ്ററുകൾ വേണമെന്ന ആവശ്യം ആരോഗ്യവകുപ്പ് പരിഗണിക്കുന്നുണ്ട്.

എം.സി. റോഡിരകിലെ ആശുപത്രിയിൽ ട്രോമാ കെയർ അത്യാഹിതവിഭാഗവും ഒരുക്കുന്നുണ്ട്. 210 കിടക്കകളുണ്ടാകുമെന്നാണ് സൂചന. രക്തബാങ്ക്, ഡി അഡിക്‌ഷൻ സെന്റർ എന്നിവയും ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്. കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷനെ തിയേറ്ററുകളുടെ നിർമാണച്ചുമതല ഏൽപ്പിക്കാനാണ് തീരുമാനം. മോഡ്യുലാർ തിയേറ്ററുകൾ എത്രയെണ്ണം വേണമെന്നതിനെ സംബന്ധിച്ച് കിഫ്ബിയും പഠനം നടത്തുന്നുണ്ട്. നേരത്തേ നിർമാണം നടത്തിയ ആശുപത്രികളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തിയശേഷമായിരിക്കും ഏതൊക്കെ വിഭാഗത്തിന് തിയേറ്ററുകൾ വേണമെന്നത് അന്തിമമായി തീരുമാനിക്കുക. ട്രോമാകെയർ വിഭാഗവും അനുബന്ധ തിയേറ്റർ സംവിധാനവും വേണമെന്നയാവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. ഇപ്പോൾ എം.സി. റോഡിൽ വാഹനാപകടത്തിൽപ്പെടുന്നവരെ ആലപ്പുഴയിലെയോ കോട്ടയത്തെയോ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കാണ് റഫർചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...