ഏഴംകുളം – കെപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏഴംകുളം കെപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഏഴംകുളം പാലമുക്ക് മുതല്‍ ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് റോഡ് പണി നടക്കുന്നത്. കനാല്‍പാലത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി. ബീമിന്റെ കോണ്‍ക്രീറ്റ് നടത്തുന്നതിനുള്ള തട്ടടി നടക്കുന്നു. ജനുവരി 25ന് മുമ്പ് ബീമിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഫെബ്രുവരി 15 ന് മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കാല്‍ നടയായി പാലത്തിലൂടെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും. പാലത്തിന് ഇരുഭാഗത്തുമുള്ള റോഡ്, ഓടകള്‍ എന്നിവയുടെ നിര്‍മാണം നടക്കുന്നു. പാലമുക്ക് മുതല്‍ ഏഴംകുളം അമ്പലത്തിന് സമീപം വരെ റോഡ് നിരപ്പാക്കി മെറ്റല്‍ വിരിച്ചു. ഓടകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. പാലം മുതല്‍ ഏഴംകുളം ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്‍പണികള്‍ പൂര്‍ത്തിയാക്കി.

റോഡ് നിര്‍മാണത്തിനനുബന്ധമായി റോഡിനു സമീപത്തെവീടുകളിലേക്കും ഇടറോഡുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വഴികളും സ്റ്റെപ്പുകളും നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്ഷീരസംഘത്തിന് സമീപം മെയിന്‍ റോഡില്‍ നിന്നും തെങ്ങുവിളപ്പടി റോഡിലേക്കിറങ്ങുന്ന ഭാഗത്ത് ചപ്പാത്ത് നിര്‍മ്മിച്ച് ടൈല്‍ പാകി സഞ്ചാരയോഗ്യമാക്കും. ഏഴംകുളം ജംഗ്ഷന് സമീപം റോഡിലേക്കിറങ്ങി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ റോഡരികിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും സമീപത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
ഏഴംകുളം പഞ്ചായത്തംഗം ബാബു ജോണ്‍, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി ദീപ, അസിസ്റ്റന്റ് എക്‌സിക്ക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...