കാസർകോട്: നഗരത്തിൽ ദേശീയപാത പത്തരമണിക്കൂർ അടച്ചിടുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ നിർമിക്കുന്ന ഫ്ലൈഓവറിന്റെ സ്പാൻ കോൺക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഗതാഗതനിയന്ത്രണം. ബുധനാഴ്ച രാത്രി ഒൻപതുമുതൽ വ്യാഴാഴ്ച രാവിലെ 7.30 വരെയാണ് ദേശീയപാത അടയ്ക്കുന്നത്. നുള്ളിപ്പാടി അയ്യപ്പ ഭജനമന്ദിരത്തിനും കാസർകോട് പുതിയ ബസ് സ്റ്റാൻഡിനും ഇടയിൽ 150 മീറ്റർ ഭാഗത്താണ് ദേശീയപാത പൂർണമായും അടച്ചിടുന്നത്. പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ കെട്ടിടമായ മുണ്ടോൾ ആർക്കേഡ് ദേശീയപാതാവികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം സംബന്ധിച്ചുള്ള തർക്കം കോടതിയിൽ നിലനിൽക്കുന്നതിനാൽ ഇവിടെ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് സ്ഥലപരിമിതിയുണ്ട്. അതുകൊണ്ട് സ്പാൻ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള യന്ത്രങ്ങൾ ദേശീയപാതയിലെ ഇരുവശത്തേക്കുമുള്ള സർവീസ് റോഡിൽ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടച്ചിടുന്നതെന്ന് നിർമാണക്കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.