കോമളം പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : ​പ്രളയത്തിൽ തകർന്ന കോമളം പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന ബജറ്റിൽ നിന്നും പണം അനുവദിച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിൽ മണ്ണ് നിറയ്ക്കുന്ന ജോലിയും പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ്ങ്‌ പെയിന്റിങ് ജോലികളുമാണ് ഇനിയുള്ളത്. പണികളുടെ നിർമാണ പുരോഗതി വിലയിരുത്തുവാൻ എത്തിയ മാത്യു ടി തോമസ്‌ എംഎൽഎ ജനങ്ങളുടെ യാത്രാദുരിതം കുറയ്ക്കുന്നതിനായി പാലത്തിലൂടെ നടക്കുവാനുള്ള സ‍ൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസഥരോടും കരാറുകാരനോടും ആവശ്യപ്പെട്ടു.

എം എൽഎയുടെ നിർദ്ദേശ പ്രകാരം ശനിയാഴ്‌ച്ച മുതൽ കാൽനട യാത്രക്കാർക്ക് വേണ്ട സ‍ൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് തീരുമാനമായി. എംഎൽഎയോടൊപ്പം പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഷീജ തോമസ്, അസിസ്റ്റന്റ് എൻജിനീയർ ആര്‍ സ്മിത, ഓവർസീയർ വർഷ ബാബു, നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഡയറക്ടർ, ജനപ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....