Friday, July 4, 2025 11:50 pm

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാഡ് നിർമ്മാണപുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാറിൻ്റെയും കെ.എസ്.ആർ.ടി.സി ജനറൽ മാനേജരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. ഡിപ്പോ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്. 1.45 കോടിയുടെ യാഡ് നിർമ്മാണ പ്രവർത്തനമാണ് നടന്നു വരുന്നത്. റോഡ് നിർമ്മാണം ഉൾപ്പടെയുള്ള ഇതര പ്രവത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി.

ഡിപ്പോ നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുന്നതിന് ആവശ്യമായ അനുബന്ധ നിർമ്മാണത്തിനായി 50 ലക്ഷം രൂപ കൂടി അനുവദിച്ചു നല്കുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക മാറ്റി വെയ്ക്കുക. ഡിപ്പോവക സ്ഥലത്ത് കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സ് ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് എം.എൽ.എ ജനറൽ മാനേജർക്ക് നിർദ്ദേശം നല്കി.

ഇതിനാവശ്യമായ പഠനവും ഉടൻ നടത്താമെന്ന് ജനറൽ മാനേജർ പറഞ്ഞു. യോഗശേഷം യാഡ് നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു വിലയിരുത്തി. എംഎൽഎ യോടൊപ്പം കെഎസ്ആർടിസി ജനറൽ മാനേജർ പി സന്തോഷ് കുമാർ, കെഎസ്ആർടിസി കോന്നി ബസ് സ്റ്റേഷൻ ഇൻ ചാർജ് എസ്.മധു, കെ എസ് ആർ ടി സി സിവിൽ എൻജിനീയറിങ് അസിസ്റ്റന്റ് എൻജിനീയർ ആർ രാകേഷ്, എച്ച്എൽഎൽ അസിസ്റ്റന്റ് എൻജിനീയർ അജിത്ത് എന്നിവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...