കോഴഞ്ചേരി പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം മന്ദഗതിയില്‍ : മാലിന്യങ്ങള്‍ കുന്നുകൂടുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത്തോടെ മാലിന്യ നിര്‍മ്മാര്‍ജനം താളം തെറ്റുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഏകദേശം 36 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായതിന് ശേഷം അടുത്ത ഭരണ സമിതി സ്ഥാനമേറ്റു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മുന്നോട്ട് പോയില്ല. ജൈവ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥാപിച്ച ടാങ്കിന്റെ മെഷീന്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാതെ വന്നതോടെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടി.

ഒരു ദിവസം ആയിരം കിലോയോളം മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ആണ് നിര്‍മ്മിക്കുന്നത്. പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. കോഴഞ്ചേരി പഞ്ചായത്തിലെ മാലിന്യങ്ങള്‍ മാത്രമല്ല തിരുവല്ല, പുല്ലാട് ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഈ കേന്ദ്രത്തില്‍ കൊണ്ടുവന്ന് കൂട്ടിയിടുന്നതായാണ് പരാതി ഉയരുന്നത്. മഴക്കാലമായതോടെ സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ വലിയ രോഗ ഭീതി ഉയര്‍ത്തുന്നുണ്ട്. മുന്‍പ് ഉണ്ടായിരുന്ന പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിട്ട് കാലങ്ങള്‍ ഏറെയായി. കോഴഞ്ചേരി ചന്തയില്‍ അടക്കം മാലിന്യങ്ങള്‍ കുന്നുകൂടുന്നത് വലിയ പകര്‍ച്ചവ്യാധി ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതോടൊപ്പം തെരുവ് നായ ശല്യവും വര്‍ധിക്കുന്നു. കോഴഞ്ചേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാന്‍ അധികൃതരുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...