പത്തനംതിട്ട : പമ്പാ ത്രിവേണിയിൽ പ്രളയത്തിൽ തകർന്ന മതിലിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ. 2018ലെ പ്രളയത്തെ തുടർന്ന് പമ്പാ – ത്രിവേണിയിലെ നടപ്പാലത്തിന്റെ താഴ്‌വശത്ത് നദിയുടെ ഇടത്കര പൂർണമായും തകർന്നിരുന്നു. പാർക്കിംഗ് ഗ്രൗണ്ടും അപകടാവസ്ഥയിലായിരുന്നു. പാർക്കിങ് ഗ്രൗണ്ടും നദീതീരവും സംരക്ഷിക്കുന്നതിനായി നിർമിച്ച ഗാബിയോൺ വാളിന്റെ നിർമാണമാണ് അവസാനത്തോട് അടുക്കുന്നത്. തകർന്ന മതിലിന് പകരം എഴ് മീറ്റർ ഉയരത്തിൽ 280 മീറ്റർ നീളത്തിലാണ് പുതിയ മതിൽ നിർമിച്ചിരിക്കുന്നത്. മണ്ണ് ഇടിഞ്ഞ ഭാഗത്ത് മണ്ണും നിറച്ചു. ഇവിടെ കല്ല് പതിക്കാനാണ് ആദ്യം ഉദേശിച്ചതെങ്കിലും പൂഴി മണ്ണായതിനാലാണ് കയർ ഭൂ വസ്‌ത്രം വിരിക്കുന്നത്. ഈ പ്രവർത്തി അവസാന ഘട്ടത്തിലാണ്. ഓട നിർമാണം വ്യാഴാഴ്‌ച ആരംഭിക്കും. തുടർന്ന് വേലിയും സ്ഥാപിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























