അബുദാബിയിലെ ഹിന്ദുക്ഷേത്ര നിർമ്മാണം അവസാനഘട്ടത്തിൽ ; ഫെബ്രുവരി 14ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിലെ പ്രവാസികള്‍ക്കായി ഒരുക്കുന്ന അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. വെള്ള മാര്‍ബിളിലും ചെങ്കല്‍ നിറത്തിലുള്ള മണല്‍ക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും. ആഗോള ഐക്യത്തിന്റെ പ്രതീകമായാണ് അബുദാബിയിലെ 27 ഏക്കര്‍ സ്ഥലത്ത് ഹിന്ദു ക്ഷേത്രം ഉയരുന്നത്. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് നിര്‍മ്മാണം. രാമായണവും മഹാഭാരതവുമെല്ലാം പരാമര്‍ശിക്കുന്ന കൊത്തുപണികള്‍ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നൂറ് കണക്കിന് തൊഴിലാളികളാണ് ഒരേ സമയം ക്ഷേത്രത്തിന്റ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വം വഹിക്കും. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 18 മുതലായിരിക്കും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുക. ക്ഷേത്ര സമര്‍പ്പണ ചടങ്ങ് ഇന്ത്യന്‍ മൂല്യങ്ങളുടെയും കലകളുടെയും യുഎഇ സംസ്‌കാരത്തിന്റെയും ഉത്സവമാക്കി മാറ്റുമെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്യം പുതുയുഗ കേരളം : മിഷൻ സമുദ്രയും എക്കണോമി കോറിഡോറും – ബജറ്റില്‍ വിസ്മയം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി...

കേരള ബജറ്റ് : മിഷന്‍ സമുദ്രയിലൂടെ കേരളത്തെ മാരിടെെം ശക്തിയാക്കും – പോര്‍ട്ട്...

0
തിരുവനന്തപുരം: മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ...

നടുപ്പുണി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ : മരിച്ചത്...

0
തിരുച്ചിറപ്പള്ളി : കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...