സുബല പാർക്ക് രണ്ടാംഘട്ടം നിർമ്മാണം ഉടൻ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂന്നുപതിറ്റാണ്ട് മുമ്പ് തുടങ്ങിയ പത്തനംതിട്ട സുബല പാർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പാതി വഴിയിൽ നിലച്ചതോടെ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ ഇടപെടൽ. പട്ടികജാതി വികസന വകുപ്പിന്റെ സുബലാ പാർക്ക്, രണ്ടാംഘട്ട നിർമ്മാണം ഉടൻ തുടങ്ങുമെന്നും കൺവെൻഷൻ സെന്റർ ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുബല പാർക്കിലെ നിർമ്മാണ പ്രവൃത്തികളും ഭാവി പ്രവർത്തനങ്ങളും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരുമായി കളക്ടർ ചർച്ചചെയ്തു. പാർക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കൺവെൻഷൻ സെന്റർ ഹാൾ, അടുക്കള, വാഷ് റൂം എന്നിവയുടെ റീ – വയറിംഗ്, പ്ലംബിംഗ്, അറ്റകുറ്റപണികൾ എന്നിവയ്ക്കും ഫർണിച്ചറുകൾ വാങ്ങുന്നതിനുമായി വകുപ്പിന്റെ ജില്ലാ കോർപ്പസ് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് തീരുമാനമായി. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവൃത്തികളുടെ ചുമതല. യോഗത്തിൽ സബ്കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഇ.എസ്.അംബിക, അസി.ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.ദിലീപ്, പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ എം.ഹുസൈൻ, ജോയിന്റ് ഡയറക്ടർ ജോസഫ് ജോൺ, സൗത്ത് സോൺ ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, നിർമിതി കേന്ദ്രം പ്ലൊജക്ട് മാനേജർ ആർ.മായ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...

റീലിൽ മാത്രമാണോ മാപ്പ് നൽകുക ; അതോ കേസുകൾ പിൻവലിക്കുമോ : പ്രധാനമന്ത്രിയോട് അഭിജീത്...

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമൻ്റുമായി...

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....