ശബരിമല സീസണ് മുമ്പ് പുതമണ്ണിൽ താത്ക്കാലിക പാതയുടെ നിർമ്മാണം പൂര്‍ത്തിയാക്കും ; പൊതുമരാമത്ത് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ബ്ലോക്കുപടി – കോഴഞ്ചേരി റോഡിൽ പുതമണ്ണിൽ നിർമ്മിക്കുന്ന താത്കാലിക പാതയുടെ നിർമ്മാണം ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സി.എൻജിനീയർ  പുതമണ്ണിൽ നിലവിലുണ്ടായിരുന്ന പഴയ പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെ തുടര്‍ന്നാണ് താത്കാലിക പാത തയ്യാറാക്കുന്നത്. പുതിയ പാലം നിർമ്മിക്കുന്നത് വരെ ജനങ്ങൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി പഴയ പാലത്തിന് സമാന്തരമായി താത്കാലിക പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി 30.8 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

താൽക്കാലിക പാതയുടെ നിർമ്മാണം ഇപ്പോൾ നടന്നുവരികയാണ്. 3.80 മീ.വീതിയിൽ നിർമ്മിക്കുന്ന ഈ പാതയിൽ കൂടി ടോറസ് ഉൾപ്പെടെയുള്ള അമിത ഭാരം കയറ്റിയ ചരക്കു വാഹനങ്ങൾക്ക് നിരോധനം ഉണ്ടാകും. എന്നാല്‍ യാത്രാ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങള്‍ അനുവദിക്കുന്നതാണ്. ശബരിമല സീസൺ തുടങ്ങുന്നതിനു മുമ്പായി സമാന്തരപ്പാതയുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പുതമണ്‍ പെരുന്തോട്ടിലെ ജലനിരപ്പ് കുറയുന്ന മുറയ്ക്ക് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് നികത്തി താത്കാലിക പാതയുടെ നിർമ്മാണം പൂർത്തീകരിക്കും. താൽക്കാലിക പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ നാട്ടുകാർക്കും ശബരിമല തീർത്ഥാടക ഉൾപ്പെടെയുള്ളവർക്കും ഏറെ പ്രയോജനപ്പെടും. തുടർച്ചയായ പെയ്ത മഴയാണ് പാതയുടെ നിർമ്മാണത്തിന് തടസ്സമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...