ബസിന് മുകളിലേക്ക് കൂറ്റന്‍ മരം വീണു ; പരിക്കേൽക്കാതെ രക്ഷപെട്ട് യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഓടുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ മരം വീണെങ്കിലും ബസിന്‍റെ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. ബസിന് മുകളിലേക്ക് കൂറ്റന്‍ മരം വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യം പതിഞ്ഞത്. ഇന്ന് രാവിലെ ഏഴുമണിയോടെ കണ്ണൂര്‍ കൂത്തുപറമ്പിനടുത്തുള്ള പാട്യത്താണ് സംഭവം. ചെറുവാഞ്ചേരിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെയായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

യാത്രക്കാരുമായി ബസ് റോഡിലൂടെ പോകുന്നതിനിടെ പെട്ടെന്ന് മരം കടപുഴകി വീഴുകയായിരുന്നു. കൂറ്റന്‍ മഹാഗണി മരമാണ് ബസിന് മുകളിലേക്ക് വീണത്. മരം വീഴുന്നത് കണ്ട് ബസ് ഉടനെ നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുന്‍ഭാഗത്തേക്ക് മരം പതിച്ചിരുന്നു. മരം വീഴുമ്പോള്‍ മുന്നിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെ നിലവിളിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. അപകടത്തിൽ ബസിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. വലിയരീതിയിലുള്ള അപകടമാണുണ്ടായതെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലാണ് ബസിലെ ജീവനക്കാരും യാത്രക്കാരും. സംഭവത്തെതുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

0
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച്...

മഴ കനക്കുന്നു ; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; പിഎസ്‍സി പരീക്ഷകൾക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി ; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ...

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...