വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്കുനീക്കത്തിനായി മണ്ണിനടിയിലൂടെ റെയില്‍വേ ട്രാക്ക് , 10 കിലോമീറ്റര്‍ പാത നിര്‍മാണം 2025ല്‍

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: തുറമുഖത്തിന്റെ ചരക്കുനീക്കത്തിനായുള്ള റെയില്‍പ്പാതയുടെ നിര്‍മ്മാണത്തിന് അടുത്തവര്‍ഷം തുടക്കമിടുന്നു. ബാലരാമപുരം മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരെയുള്ള 10.76 കി.മീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മ്മിക്കുന്നത്. ബാലരാമപുരം മുടവൂര്‍പ്പാറ മുതല്‍ തുറമുഖ നിര്‍മ്മാണപ്രദേശം വരെ ഒറ്റവരിയായാണ് പാത നിര്‍മ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും. ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിര്‍മ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. ഇതേ സമയത്തുതന്നെ ബാലരാമപുരത്തു നിന്നു തുരന്നുതുടങ്ങും.

പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 65 ശതമാനവും മണ്ണായതിനാല്‍ തുരക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിര്‍മ്മാണം നടത്തുക. വിഴിഞ്ഞം വില്ലേജിലെ വിവിധ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന ഏകദേശം 82.90 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. പദ്ധതി പ്രദേശത്തെ 33 ഓളം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതായിവരുമെന്നും മത- സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ടിലുള്ളത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഭൂമി തുറമുഖ കമ്പനി ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ക്ക് കൈമാറും. തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും.

മാറ്റിപ്പാര്‍പ്പിക്കേണ്ടത്; 17 വീടുകളില്‍ താമസിക്കുന്ന 38 കുടുംബങ്ങളെ 11 വീടുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റണം. റെയില്‍പ്പാതപദ്ധതിച്ചെലവ് – 1200 കോടി 42മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. 10.76 കി.മീറ്റര്‍ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെവിഴിഞ്ഞം – മുക്കോല – ബാലരാമപുരം റോഡിന് സമാന്തരമായി ഭൂഗര്‍ഭപാത കടന്നുപോകും. കരിംപള്ളിക്കര ഭാഗത്തുനിന്ന് തൂണുകള്‍ക്ക് മുകളിലൂടെയാകും പാത തുറമുഖത്ത് എത്തുന്നത് 25 മുതല്‍ 35 മീറ്റര്‍ വരെ താഴ്ചയിലൂടെ പാത കടന്നുപോകുംപാതയില്‍ എസ്‌കേപ്പ് ഡക്റ്റുകള്‍ ഉണ്ടാകും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....