സി.കെ റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 10ന് ആരംഭിക്കും : പ്രമോദ് നാരായണ്‍

For full experience, Download our mobile application:
Get it on Google Play

കുളത്തൂര്‍: ചുങ്കപ്പാറ-കോട്ടാങ്ങല്‍ സി.കെ റോഡിന്‍റെ മുടങ്ങികിടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പത്തിന് ആരംഭിക്കുമെന്ന് റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍ പറഞ്ഞു. കോട്ടാങ്ങല്‍ പഞ്ചായത്തിലെ 6,8 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന സി.കെ റോഡിന്‍റെ മുടങ്ങി കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ റോഡിന്‍റെ പ്രവര്‍ത്തികള്‍ രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. എന്നാല്‍ കരാറുകാരന്‍റെ അനാസ്ഥ മൂലം നിര്‍മ്മാണം വൈകുകയായിരുന്നു. റോഡിന്‍റെ ശോച്യാവസ്ഥ മൂലം കാല്‍നടയാത്രയും വാഹന യാത്രയും ദുഷ്ക്കരമായിരുന്നു. തുടര്‍ന്ന് എം.എല്‍.എയുടേയും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരുടേയും ഇടപെടലില്‍ തുടര്‍ന്നാണ് റോഡിന്‍റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

ജോലികള്‍ ആരംഭിക്കാത്ത പക്ഷം കരാര്‍ റദ്ദ് ചെയ്ത് കരാറുകാരനെ കരിംപട്ടികയില്‍ പെടുത്തുന്നതിന് നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനി രാജു,പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജമീലാ ബീവി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഈപ്പന്‍ വര്‍ഗീസ്, കെ.ആര്‍ കരുണാകരന്‍, ജോളി ജോസഫ്, ദീപ്തി ദാമോധരന്‍, അഞ്ചു സദാനന്ദന്‍, അഖില്‍ എസ്.നായര്‍, കെ.പി അഞ്ജലി, ജെസീലാ സിറാജ്, ബീനാ മാത്യു, തേജസ് കുമ്പിളുവേലില്‍, അമ്മണി രാജപ്പന്‍, ടി.ആര്‍ വിജയമ്മ, റീബില്‍ഡ് കേരള ഉദ്യോഗസ്ഥര്‍, കരാറുകാരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...

കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി...