പെരുനാട് അത്തിക്കയം റോഡില്‍ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്വകാര്യ ബസും സ്കൂട്ടർ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. പെരുനാട് അത്തിക്കയം റോഡില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പെരുനാട് കെ.എസ്.ഇ.ബി ഓഫീസിലെ ഓവർസിയർ രാജേന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍ പെട്ടത്. രാജേന്ദ്രന്‍റെ സ്കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പെരുനാട് കോട്ടയം റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടർ ബസ്സിൽ ഇടിക്കും മുമ്പ് എടുത്തു ചാടിയത് കൊണ്ട് മാത്രമാണ് രാജേന്ദ്രൻ രക്ഷപെട്ടത്. വീഴ്ചയിൽ കാൽമുട്ടുകൾക്കും കൈക്കും നേരിയ പരിക്കുകളുണ്ട്. സ്കൂട്ടർ ഏതാണ്ട് പൂർണ്ണമായി ബസ്സിനടിയിലകപ്പെട്ടു. ജോലി സംബന്ധമായി നാറാണംമൂഴി കോലിഞ്ചിയിൽ എസ്റ്റിമേറ്റ് എടുത്തു തിരികെ പെരുനാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ രാജേന്ദ്രൻ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...