വയനാട് ദുരന്ത വാർത്തയിൽ ലോകം മരവിച്ചു നിൽക്കുമ്പോൾ പന്തളം നഗരസഭ അധ്യക്ഷയുടെ കേക്ക് മുറിക്കൽ ആഘോഷം

For full experience, Download our mobile application:
Get it on Google Play

പന്തളം: വയനാട് ദുരന്തഭൂമിയിൽ നൂറുകണക്കിന് സഹോദരങ്ങളുടെ വിയോഗത്തിലും നാശനഷ്ടത്തിലും കേരളമാകെയും ഇന്ത്യയും ലോകരാജ്യങ്ങളും മരവിച്ചു നിൽക്കുമ്പോൾ പന്തളം നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ കേക്കുമുറിച്ച് ആഘോഷം. കേരള സർക്കാർ രണ്ടു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അധ്യക്ഷയുടെ നേതൃത്വത്തിൽ മനുഷ്യത്വരഹിതമായ പ്രവർത്തനത്തിൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ ബോധവും മാന്യതയും അല്പമെങ്കിലും ഉണ്ടെങ്കിൽ നഗരസഭ അധ്യക്ഷ എത്രയും വേഗം രാജിവെക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു.

നഗരസഭയുടെ നിയന്ത്രണത്തിലുള്ള അറത്തിൽ മുക്ക് വെൽനസ് സെൻറർ വാർഷിക ആഘോഷമാണ് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത വിധത്തിൽ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ കേക്ക് മുറിച്ചും കലാപരിപാടികളോട് കൂടിയും ആഘോഷിച്ചത്. ഈ പ്രവർത്തനം പന്തളത്തെ ജനതയ്ക്ക് തന്നെ അപമാനകരമാണെന്ന് യോഗം വിലയിരുത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ അംഗങ്ങളായ കെ.ആർ വിജയകുമാർ , പന്തളം മഹേഷ്, സുനിതാ വേണു , രത്നമണി സുരേന്ദ്രൻ , എ നൗഷാദ് റാവുത്തർ , പി എസ് വേണു കുമാരൻ നായർ , ഇ എസ് നുജുമുദീൻ , പി പി ജോൺ , ജി അനിൽകുമാർ , ബൈജു മുകടിയിൽ , ശാന്തി സുരേഷ് , വിനോദ് മുകടിയിൽ , രാഹുൽ രാജ് , അഭിജിത്ത് മുകടിയിൽ , മുരളീധരൻ , തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതികതടസ്സം നീക്കി ; പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതിയുടെ അവസാനഗഡു കിട്ടാൻ കെട്ടിടനമ്പർ വേണ്ട

0
രാമനാട്ടുകര : പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമിക്കുന്ന...

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...