തിരുവല്ല : കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയായ കെട്ടിട നിര്‍മ്മാണ തൊഴിലാളി മർദനമേറ്റ് കൊല്ലപ്പെട്ടു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത് കരാറുകാരായ മാർത്താണ്ഡം സ്വദേശി സുരേഷ്, ആൽബിൻ ജോസ് എന്നിവർ ചേർന്ന് രാത്രിയിൽ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലർച്ചെ നാലുമണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജോലിചെയ്ത വകയില്‍ സ്റ്റീഫന് കിട്ടാനുള്ള പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളെ കീഴ് വായിപൂര്‍ പോലിസ് അറസ്റ്റ്ചെയ്തു.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ അടിച്ചുകൊന്നു ; കരാറുകാരായ രണ്ട് പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment




























