പാത ഇരട്ടിപ്പിക്കല്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ വഴി തിരിച്ചു വിടും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാത ഇരട്ടിപ്പിക്കല്‍ ഇന്നു മുതല്‍ ട്രെയിനുകള്‍ വഴി തിരിച്ചു വിടും. ഏറ്റുമാനൂർ–ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നു മുതൽ അടുത്ത മാസം 5 വരെയാണു നിയന്ത്രണങ്ങൾ.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
226647 കോർബ – കൊച്ചുവേളി 7, 11, 14, 18, 21, 25, 28, മാർച്ച് 4 തീയതികളിൽ കോട്ടയം വഴി കടന്നുപോകുന്ന ട്രെയിൻ)
∙ 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി 14 മുതൽ മാർച്ച് 5 വരെ കോട്ടയം വഴി കടന്നുപോകുന്ന ട്രെയിൻ
∙ 16649 മംഗളൂരു – നാഗർകോവിൽ പരശുറാം 14 മുതൽ 23 വരെ കോട്ടയം വഴി കടന്നുപോകുന്ന ട്രെയിൻ
∙ 12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള 14 മുതൽ 23 വരെ കോട്ടയം വഴി കടന്നുപോകുന്ന ട്രെയിൻ
∙ 12202 കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ് രഥ് 17, 20 തീയതികളിൽ കോട്ടയം വഴി പോകുന്ന ട്രെയിൻ
∙ 18567 വിശാഖപട്ടണം – കൊല്ലം 18നു കോട്ടയം വഴി പോകുന്ന ട്രെയിൻ
ഈ ട്രെയിനുകളിൽ ഗരീബ് രഥിന് ഒഴികെയുള്ളവയ്ക്ക് എറണാകുളം സൗത്ത്, ചേർത്തല, ആലപ്പുഴ,അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ട്. ഗരീബ്‌രഥിനു ചേർത്തല ഒഴികെ ബാക്കി സ്റ്റേഷനുകളിൽ നിർത്തും.

നിയന്ത്രണമുള്ള ട്രെയിനുകൾ
15906 ദിബ്രുഗഡ് – കന്യാകുമാരി വിവേക് (15, 22 തീയതികളിൽ 45 മിനിറ്റും മാർച്ച് ഒന്നിന് 15 മിനിറ്റും എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ പിടിച്ചിടും.
∙ 22678 കൊച്ചുവേളി – യശ്വന്ത്‌പുര സൂപ്പർഫാസ്റ്റ് (18ന് കായംകുളത്തിനും കോട്ടയത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും)
∙ 12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള (24, 25, മാർച്ച് 3, 4 തീയതികളിൽ 35 മിനിറ്റ് കായംകുളത്തിനും കോട്ടയത്തിനും ഇടയിൽ പിടിച്ചിടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...