മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : നഗരത്തില്‍ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശികളായ മാനാടിയില്‍ ഷിനാജ് (42), ആനിക്കലോടിയില്‍ രാജീവ് (47) എന്നിവരാണ് മയക്കുമരുന്ന് കാറില്‍ കടത്തുന്നതിനിടെ പിടിയിലായത്. 150 ഗ്രാം എം.ഡി.എം.എയും ഒന്നരക്കിലോ കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് 10 ലക്ഷം രൂപയും കഞ്ചാവിന് 30,000 രൂപയും വില മതിക്കുമെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് വില്‍പ്പയ്‌നക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഗുരുവായൂര്‍ എ.സി.പി കെ.ജി.സുരേഷ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇവര്‍ ചാവക്കാട്ടെ ഇടനിലക്കാരന് മയക്കുമരുന്ന് വില്‍ക്കാന്‍ നഗരത്തില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായതെന്ന് എ.സി.പി പറഞ്ഞു.

ബംഗളൂരുവില്‍ നിന്ന് കാറില്‍ വരുന്ന വഴി പൊന്നാനിയിലും ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പ്രതികളില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. ലഹരിക്കെതിരെ തൃശൂര്‍ റേഞ്ച് കേന്ദ്രീകരിച്ച്‌ നടത്തുന്ന പോലീസിന്റെ ‘ഡ്രൈവ് എഗൈന്‍സ്റ്റ് ഡ്രഗ്’ മിഷന്റെ ഭാഗമായി പുലര്‍ച്ചെ അഞ്ചോടെ ചാവക്കാട് എസ്.എച്ച്‌.ഒ. കെ.എസ് സെല്‍വരാജിന്റെ മേല്‍നോട്ടത്തില്‍ ടൗണില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. സബ് ഡിവിഷണല്‍ നൈറ്റ് ഓഫീസര്‍ എസ്.ഐ കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.

വിവരമറിഞ്ഞ് ചാവക്കാട് എസ്.ഐമാരായ എ.എം യാസിര്‍, എസ്.സനോജ് എന്നിവരും സ്ഥലത്തെത്തി. കാറില്‍ ചാവക്കാട്ടെ ഇടനിലക്കാരനെ കാത്തുനില്‍ക്കവെയാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്. മയക്കുമരുന്ന് ആര്‍ക്ക് കൈമാറാനാണ് ചാവക്കാട്ട് ഇവര്‍ കാത്തുനിന്നതെന്ന അന്വേഷണവും നടക്കുന്നുണ്ടെന്ന് എ.സി.പിപറഞ്ഞു. സി.പി.ഒമാരായ രഞ്ജിത്ത് ലാല്‍, അനസ്, അനു വിജയന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികള്‍ മുമ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ചാവക്കാട് എസ്.എച്ച്‌.ഒ. കെ.എസ് സെല്‍വരാജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച്‌ വരുന്നതായും എ.സി.പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...