വാടകക്ക് എടുത്ത വാഹനങ്ങള്‍ മറിച്ച്‌ വില്‍ക്കുന്ന കേസില്‍ മൂന്നാം പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം : വാടകക്ക് എടുത്ത വാഹനങ്ങള്‍ മറിച്ച്‌ വില്‍ക്കുന്ന കേസില്‍ മൂന്നാം പ്രതി പിടിയില്‍. ചേരാവള്ളി സിയാദ് മന്‍സിലില്‍ അബ്ദുള്‍ വാഹിദാണ് (46) പോലീസ് പിടിയിലായത്. കീരിക്കാട് കണ്ണമ്പള്ളിഭാഗം വേലിയയ്യത്ത് വീട്ടില്‍ ഇല്യാസ് കുഞ്ഞിന്റെ ക്വാളിസ് വാഹനം വാടകക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുള്ള മറ്റൊരാള്‍ക്ക് പണയം വെച്ച്‌ 1,35,000 രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്. രണ്ടാം പ്രതി ചേരാവള്ളി കളീയ്ക്കല്‍ പുത്തന്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് നേരത്തേ പിടിയിലായിരുന്നു. ഒന്നാം പ്രതിയായ കായംകുളം എം.എസ്.എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടില്‍ മുഹമ്മദ് സഫിയാന്‍ ഒളിവിലാണ്. ഇത്തരത്തിലുള്ള റാക്കറ്റിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...