ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളി ; കെ.ടി ജലീലിനെതിരെ സിറോ മലബാര്‍ സഭ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.ടി ജലീലിനെതിരെ സിറോ മലബാര്‍ സഭ അല്‍മായ ഫോറം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമര്‍ശനം. മന്ത്രിപ്പണി കളഞ്ഞതിന്റെ പകയാണ് ജലീലിന്. വര്‍ഗീയ കാര്‍ഡിറക്കി കളിക്കാനാണ് ജലീലിന്റെ ശ്രമം. ഇക്കാര്യത്തില്‍ സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും സിറോ മലബാര്‍ സഭ അല്‍മായ ഫോറം ആവശ്യപ്പെട്ടു. ലോകായുക്ത നിയമത്തിലെ ഭേദ​ഗതിക്ക് സര്‍ക്കാര്‍ കളം ഒരുക്കിയതിനു പിന്നാലെയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെ.ടി ജലീല്‍ പരസ്യമായി രം​ഗത്തെത്തിയത്.

ജസ്റ്റിസ് സിറിയക് ജോസഫ് അലസ ജീവിത പ്രേമിയെന്നായിരുന്നു ഒടുവിലത്തെ പരിഹാസം. സവിധി പ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്നും ‌കഴിഞ്ഞ ദിവസം കെ.ടി ജലീല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. കേരള ഹൈകോടതിയിലും ദില്ലി കോടതിയിലും ന്യായാധിപന്‍ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു. സുപ്രീം കോടതിയില്‍ മൂന്നര വര്‍ഷത്തിനിടെ പറഞ്ഞത് 7 വിധികള്‍ മാത്രം. ഒപ്പ് വെച്ച വിധി ന്യായങ്ങള്‍ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍ എന്നും ജലീല്‍ പരിഹസിച്ചു. തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളെന്നായിരുന്നു ആദ്യ വിമര്‍ശനം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എംജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...