Friday, March 28, 2025 5:32 am

ധനകാര്യ സ്ഥാപനത്തിന്റെ അനാവശ്യ കോളുകൾ വിലക്കി ഉപഭോക്തൃ കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വായ്‌പ വാഗ്‌ദാനം ചെയ്ത് നിരന്തരം ഫോണിലൂടെ ബുദ്ധിമുട്ടിച്ച ഫിനാൻസ് കമ്പനിയുടെ നടപടി വിലക്കി ഉത്തരവ് പുറപ്പെടുവിച്ച് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി. സ്വകാര്യതാ അവകാശത്തിൽ ഒരാളുടെ വ്യക്തിപരമായ സ്ഥലത്തും ജീവിതത്തിലും അനാവശ്യമായ കടന്നുകയറ്റത്തിൽനിന്നുള്ള സംരക്ഷണം ഉൾപ്പെടുന്നതായും പ്രത്യേകിച്ച് ജോലി സമയത്ത് പരാതിക്കാരനെ ആവർത്തിച്ച് വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും കമ്മീഷൻ പ്രസിഡൻറ് ഡി.ബി. ബിനു, മെംബർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബഞ്ച് വിലയിരുത്തി.

എറണാകുളം പനമ്ബള്ളി നഗർ സ്വദേശിയായ നിഥിൻ രാമകൃഷ്ണൻ, ബജാജ് ഫിൻസർവിൽനിന്നുള്ള അനാവശ്യ കാളുകളെത്തുടർന്നാണ് കോടതിയെ
സമീപിച്ചത്. നിരവധി തവണ അഭ്യർഥിച്ചിട്ടും ഡി.എൻ.ഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും കോളുകൾ തുടർന്നു. ഇത് പരാതിക്കാരന്റെ അക്കാദമിക് പ്രവർത്തനങ്ങളെയും അന്തർദേശീയ സംഘടനയിലെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. എതിർകക്ഷികളോട് അനാവശ്യ കാളുകളും നിർത്തിവെക്കാൻ കമ്മീഷൻ ഉത്തരവിട്ടു. എതിർകക്ഷിയിൽനിന്ന് നഷ്ടപരിഹാരം വേണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ കോടതി മാർച്ച് നാലിന് തുടർവാദം കേൾക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ

0
കൊച്ചി : ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച്...

കണ്ണൂരില്‍ വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടി

0
കണ്ണൂര്‍ : കണ്ണൂരില്‍ വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടി. ചെമ്പേരി...

ഓടയിൽ കാൽ കുടുങ്ങിയ കറവപ്പശു ചത്തു

0
മാന്നാർ : ഓടയിൽ കാൽ കുടുങ്ങിയ കറവപ്പശു ചത്തു. പരുമല വള്ളക്കാലി...

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു

0
കത്വ : ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍...