പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ് കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചു ; വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ് കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയിൽ അത് റിപ്പയർ ചെയ്തു നൽകുകയോ അതിൻ്റെ വില തിരിച്ചു നൽകുകയോ ചെയ്യണമെന്നും കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം,വടവുകോട് സ്വദേശി അജേഷ് ശിവൻ നൽകിയ പരാതിയിലാണ് ഉത്തരവ്. ക്രിസ്റ്റൽ ഫാഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് 2049/- രൂപയ്ക്ക് തന്റെ കുട്ടിക്കായി വാങ്ങിയ റീചാർജ് ചെയ്യാവുന്ന ടോയ് കാർ പൂർണ്ണമായും പ്രവർത്തിക്കാതിരുന്നത് പരാതിപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

2023 ഡിസംബർ മാസമാണ് പരാതിക്കാരൻ ഷോപ്പിൽ നിന്ന് ടോയ് വാങ്ങിയത്. ഷോപ്പ് ഉടമ നൽകിയ നിർദേശപ്രകാരം മൂന്ന് മണിക്കൂർ റീചാർജ് ചെയ്തങ്കിലും കാർ ഉപയോഗിക്കുമ്പോൾ അഞ്ചുമിനിറ്റ് ആകുമ്പോൾ പ്രവർത്തനരഹിതമാകും. ഇത് പലതവണ ആവർത്തിച്ചു. പരാതിക്കാരൻ പ്രശ്നം ഷോപ്പ് ഉടമയെ അറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതോടെ പരാതിക്കാരൻ നിയമപരമായ പരിഹാരം തേടി കോടതിയിൽ പരാതി നൽകുകയായിരുന്നു. 45 ദിവസങ്ങൾക്കകം ടോയ് കാർ ശരിയായി റിപ്പയർ ചെയ്യുക അല്ലെങ്കിൽ അതിൻ്റെ വില തിരിച്ചു നൽകണം. കൂടാതെ മന: ക്ലേശത്തിനും സേവനത്തിലെ പോരായ്മയ്ക്കും പരിഹാരമായി ₹3,000/- രൂപയും കോടതി ചെലവായി ₹1,000/- രൂപയും 45 ദിവസത്തിനകം നൽകണമെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് എതിർകക്ഷിക്ക് ഉത്തരവ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...