Saturday, April 27, 2024 2:38 am

ഓണം സമൃദ്ധമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഓഗസ്റ്റ് 29 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണം സമൃദ്ധമാക്കാന്‍ വിപുലമായ ക്രമീകരണവുമായി കണ്‍സ്യൂമര്‍ഫെഡ്. ജില്ലയില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലൂടെയുമാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 93 ഓണച്ചന്തകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് റീജിയണല്‍ മാനേജര്‍ ബിന്ദു പി നായര്‍ അറിയിച്ചു.

ഓണം ഒരുക്കാന്‍ ആവശ്യമായ എല്ലാ ഇനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഒരു കുടക്കീഴില്‍ ലഭ്യമാക്കും. കൂടാതെ കശുവണ്ടി കോര്‍പ്പറേഷനുമായും മില്‍മയുമായും സഹകരിച്ച് ഓണസദ്യയ്ക്ക് ആവശ്യമായ ഇനങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കും. പൊതു വിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങളും ഈ ചന്തകളില്‍ ലഭിക്കും. വിപണന കേന്ദ്രങ്ങളില്‍ ദിവസേന 75 പേര്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം നടത്തുക.

ഇനം, ഒരു കുടുംബത്തിന് ഒരാഴ്ചയില്‍ നല്‍കേണ്ട അളവ്, നിരക്ക് /കിലോഗ്രാം എന്ന ക്രമത്തില്‍: ജയ അരി – 5 കെ.ജി, 25 രൂപ. കുത്തരി – 5 കെ.ജി, 24 രൂപ. കുറുവ അരി – 5 കെ.ജി, 24 രൂപ. പച്ചരി – 2 കെ.ജി, 23 രൂപ. പഞ്ചസാര – 1 കെ.ജി, 22 രൂപ. ചെറുപയര്‍ – 500 ഗ്രാം, 74 രൂപ. വന്‍ കടല – 500 ഗ്രാം, 43 രൂപ. ഉഴുന്ന് – 500 ഗ്രാം, 66 രൂപ. വന്‍പയര്‍ – 500 ഗ്രാം, 45 രൂപ. തുവരപരിപ്പ് – 500 ഗ്രാം, 65 രൂപ. മുളക് – 500 ഗ്രാം, 75 രൂപ. മല്ലി – 500 ഗ്രാം, 79 രൂപ. വെളിച്ചെണ്ണ – 500 മില്ലി, 46 രൂപ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...