കണ്‍സ്യൂമര്‍ഫെഡ് ; പത്തനംതിട്ട ജില്ലയില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിച്ചു. പ്രമുഖ കമ്പനികളുടെ ബാഗ്, കുട, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന തുടങ്ങിയ പഠനോപകരണങ്ങള്‍, ത്രിവേണി നോട്ട് ബുക്ക്, ഇക്കോ ഫ്രണ്ട്ലി നോട്ട് ബുക്ക്, ഓഫീസ് സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ എന്നിവ മിതമായ വിലയില്‍ ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും സഹകരണ സംഘം നടത്തുന്ന നീതി സ്റ്റോറിലൂടെയും സ്‌കൂള്‍ സൊസൈറ്റികളിലൂടെയും പൊതു ജനങ്ങള്‍ക്ക് ലഭിക്കും. നോട്ടു ബുക്കുകള്‍ക്ക് ഓഫറുണ്ട്.

പത്തനംതിട്ട റീജിയണിലെ ജില്ലാതല സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെയും കോന്നി സിവില്‍ സ്റ്റേഷന് സമീപം കോന്നി ആനക്കൂട് റോഡിലെ കെട്ടിടത്തില്‍ ആരംഭിച്ച പുതിയ ഇ- ത്രിവേണി ബിസിനസ് സെന്ററിന്റെയും ഉദ്ഘാടനം കോന്നി നിയുക്ത എംഎല്‍എ കെ യു ജനീഷ്‌ കുമാര്‍ നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, വാര്‍ഡ് അംഗം സിജി ഷംസ്, കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍, റീജിയണല്‍ മാനേജര്‍ റ്റി.ഡി ജയശ്രീ, ഇന്റേണല്‍ ഓഡിറ്റര്‍ ബിന്ദു.പി നായര്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ വി ജയന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...