സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26. ഫോണ്‍ – 0468 2222561. ഇ-മെയില്‍ – [email protected]

റേഡിയോളജിസ്റ്റ് നിയമനം
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ റേഡിയോളജിസ്റ്റിനെ താല്‍കാലികമായി നിയമിക്കുന്നു. യോഗ്യത – എംബിബിഎസ്/ എംഡി (റേഡിയോളജി) /ഡിഎന്‍ബി (റേഡിയോളജി)/ ഡിഎംആര്‍ഡി. ഡിജിറ്റല്‍ കളര്‍ ഡോപ്ലര്‍ അള്‍ട്രാ സൗണ്ട് സിസ്റ്റം (മോഡല്‍ എസ് 12) ഉപയോഗിച്ച് പരിചയമുളളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി മെയ് 23. ഫോണ്‍ – 0469 2602494.

അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ സ്വന്തം ചെലവില്‍ മുറിച്ചുമാറ്റണം. നേരിട്ട് മുറിച്ചു മാറ്റിയില്ലെങ്കില്‍ ചെലവാകുന്ന തുകയും പിഴയും ഉടമസ്ഥരില്‍ നിന്ന് പഞ്ചായത്ത് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ലാപ്‌ടോപ്പ് അപേക്ഷ
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ ലാപ്‌ടോപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് സൈറ്റ് തുറന്നിട്ടുണ്ട്. മെയ് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ – 04735227703.

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ വസ്തുവില്‍ മറ്റുളളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തിരമായി ഉടമകള്‍ മുറിച്ചു മാറ്റണമെന്നും കാട് വെട്ടിതെളിച്ച് പാമ്പുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ശല്യം ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഉടമയാകും ഉത്തരവാദി.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994449314.

അപേക്ഷ ക്ഷണിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ പ്രോജക്ടിന് കീഴില്‍ മാത്തൂര്‍ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ യൂണിറ്റിലേക്ക് ജൂക്കി മെഷീന്‍ ഉപയോഗിച്ചുള്ള കട്ടിംഗ്, സ്റ്റിച്ചിംഗ് ജോലികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവരും ജൂക്കി മെഷിന്‍ സംബന്ധമായ അറ്റകുറ്റപണി പരിഹരിക്കാന്‍ കഴിവുള്ളവരായിരിക്കണം. മുന്‍പരിചയവും യോഗ്യതയുമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന. പ്രോജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഇലന്തൂര്‍ പി.ഒ, പത്തനംതിട്ട, പിന്‍-689643 വിലാസത്തില്‍ മെയ് 20 ന് മുമ്പ് അപേക്ഷ നല്‍കണം. ഫോണ്‍ – 9497008937, ഇ- മെയില്‍ – [email protected] .

വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം , മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം 695004 വിലാസത്തില്‍ മെയ് 25 നകം ലഭിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...