പകർച്ച പനി പടരുന്നു ; ആരോഗ്യ വകുപ്പ് നിഷ്ക്രിയം – കോന്നി തഹസീൽദാർക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴക്കാലപൂർവ്വ ശുചീകരണവും വാർഡ് തല ശുചിത്വ പ്രവർത്തനങ്ങളും അവതാളത്തിലായതിൻ്റെ ഫലമായി പകർച്ച പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോളും ആരോഗ്യവകുപ്പ് നിഷ്ക്രിയമാണെന്ന് കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോന്നി തഹസീൽദാർക്ക് നിവേദനം നൽകി. പൊതുമരാമത്ത് വകുപ്പ് പൊതു ഓടകൾ ശുചീകരിക്കുന്നതിൽ അപാകത കാട്ടുന്നതും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫണ്ടിൻ്റെ അപര്യാപ്തതയാണ് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സമാകുന്നത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്ന കാരണമായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. താലൂക്ക് സഭയിൽ വകുപ്പുകളുടെ ഏകോപനത്തിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം തടഞ്ഞ് ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ജനകീയ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അറിയിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ താലൂക്ക് സഭ കോൺഗ്രസ് പ്രതിനിധി ഐവാൻ വകയാർ, മണ്ഡലം വൈസ് പ്രസിഡൻ്റ് കോന്നി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് കാലായിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഭിലാഷ്. വി എന്നിവർ സന്നിഹിതരായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....