ക്രൈസ്തവ ജീവിതം വേർപിരിഞ്ഞ് കഴിയാനുള്ളതല്ല, ഐക്യതയുടെതാണ് : ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ക്രൈസ്തവ ജീവിതം വേർപിരിഞ്ഞ് കഴിയാനുള്ളതല്ല എന്നും ഐക്യതയുടെതാണ് എന്നും ഭാരത സഭകൾ ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭകൾ തമ്മിൽ പരസ്പരം മനസ്സിലാക്കി സഹകരണത്തോടെ പ്രശ്നങ്ങളെ നേരിടണമെന്നും ഈ ദിശയിൽ സമീപകാലത്ത് നടക്കുന്ന ചലനങ്ങൾ സ്വാഗതാർഹമാണെന്നും ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. സി എസ് ഐ, സി എൻ ഐ, മാർത്തോമാ സഭകളുടെ കമ്മ്യൂണിയൻ ആയ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ(സി സി ഐ)യുടെ ദേശീയ നേതൃ സമ്മേളനത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. സി സി ഐ പ്രിസൈഡിങ് ബിഷപ്പും സി എൻ ഐ മോഡറേറ്ററുമായ ബിഷപ്പ് ബി.കെ. നായക് അധ്യക്ഷത വഹിച്ചു.

സി എൻ ഐ ജനറൽ സെക്രട്ടറി റവ.ഡോ. ഡി. ജെ. അജിത് കുമാർ ധ്യാന പ്രസംഗം നടത്തി. സി സി ഐ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ട്രഷറർ സുബ്രതാ ഗോറായ്, ബിഷപ്പ് ഡോ. ഇ. പുഷ്പ ലളിത, മാർത്തോമാ സഭ സീനിയർ വികാരി ജനറൽ വെരി റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, ആത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സക്കറിയ കോമാട്ട്, റവ. കെ. ഇ. ഗീവർഗീസ്, റയ്സ്റ്റൺ പ്രകാശ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത ( പ്രിസൈഡിംഗ് ബിഷപ്പ്), ഡോ. പ്രകാശ് പി. തോമസ് ( എക്സിക്യൂട്ടീവ് സെക്രട്ടറി), സുബ്രതാ ഗോറായ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...