കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്കിലാണ് ലോഡ് കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞതോടെ കണ്ടെയ്നറിലുണ്ടായിരുന്ന വസ്തുക്കൾ റോഡിലേക്ക് വീണു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോട്ടയം – തലയോലപ്പറമ്പ് റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടത്.
ഇരുമ്പ് സാമഗ്രികളുമായി പോയ കണ്ടെയ്നറാണ് ഇന്നലെ വൈകിട്ടോടെ അപകടത്തിൽപ്പെട്ടത്. മുന്നിലെത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ കണ്ടെയ്നർ ബ്രേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന ഇരുമ്പ് സാമഗ്രികൾ മറ്റൊരു കാറിനു മുകളിലേക്ക് വീണു. ഇരുമ്പ് സാമഗ്രികള്‍ വീണ് കാറിന് കേടുപാട് സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. ഏറെ നേരം കഴിഞ്ഞ് ഇരുമ്പ് സാമഗ്രികള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...