തീപിടിച്ച കപ്പലിലെ കടലിൽ വീണ കണ്ടെയ്‌നറുകൾ തിങ്കളാഴ്ച മുതൽ തീരമടിയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അറബിക്കടലിൽ കേരള തീരത്തിന് സമീപം തീപിടിച്ച വാൻ ഹായ് 503 (MV Wan Hai 503)കപ്പലിൽ നിന്ന് പതിച്ച കണ്ടെയ്നറുകൾ വരും ദിവസങ്ങളിൽ കേരളതീരത്ത് അടിയും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങൾ മുതൽ കണ്ടെയ്‌നറുകൾ തീരത്തടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ അടിഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. കോസ്റ്റ് ഗാർഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തൽ പ്രകാരമാണ് കണ്ടെയ്‌നറുകൾ എത്താനിടയുള്ള തീരങ്ങൾ വിലയിരുത്തിയത്.

കണ്ടെയ്‌നറുകൾ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ ശ്രമിക്കരുത് എന്നും അധികൃതർ അറിയിച്ചു. ഇത്തരം വസ്തുക്കളിൽ നിന്നും 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂര്‍ കാര കനാല്‍ ഇടിഞ്ഞു , അഞ്ചു...

0
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ...

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം

0
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ആശ്വാസമായി മഴയുടെ...

കോൺഗ്രസിൽ പ്രധാന പദവികളിൽ അവകാശവാദം ശക്തമാക്കി മുതി‍ർന്ന നേതാക്കൾ

0
തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷം‌ നടന്ന ആദ്യ യുഡിഎഫ് യോ​ഗത്തിൽ...

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജ്ജിതം ; സ്‌കൂബ ഡൈവേഴ്‌സിനെ ഇറക്കുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി...