പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, 18, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പയ്യനാമണ്‍ പഴയ പോസ്റ്റ് ഓഫീസ് പടി മുതല്‍ അടുകാട് മാര്‍ത്തോമാ ചര്‍ച്ച് വരെ) റോഡിന്റെ ഇരുവശവും, വാര്‍ഡ് 12 (ബിലീവേഴ്സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ പീപ്പിള്‍സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെ), വാര്‍ഡ് 16 (വാഴക്കാലപ്പടി മുതല്‍ കരിമ്പിലായിക്കല്‍പ്പടി ജംഗ്ഷന്‍ വരെ) റോഡിന്റെ ഇരുവശവും, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (വരവൂര്‍ പ്രദേശം മുഴുവനായി),
കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 05 (ഉലുവത്ത് പറമ്പില്‍ കോളനി, മരങ്ങാട്ടുപറമ്പില്‍ കോളനി പ്രദേശങ്ങള്‍), വാര്‍ഡ് 06 (നടുവില്‍തോപ്പില്‍, മലയില്‍തോപ്പില്‍ പ്രദേശങ്ങള്‍), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, 10, 11, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (പവ്വത്ത്ഭാഗത്തിന്റെ മുകള്‍ഭാഗം മുതല്‍ അംഗനവാടിയുടെ സമീപം വരെ പ്രദേശങ്ങള്‍), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 2, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (പുളിനില്‍ക്കുന്നതില്‍ മുതല്‍ കാഞ്ഞിരപ്പാറ കോളനി പ്രദേശം വരെ) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ ഏഴ് മുതല്‍ 14 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.