കേരളത്തില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണ് നീട്ടിയിരിക്കുന്നത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദ​ഗ്‍ദ്ധോപദേശം. എന്നാല്‍  രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണ് ടി.പി.ആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവുമുയര്‍ന്നു.

ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണു നിബന്ധനകള്‍ കര്‍ശനമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...