കൊച്ചി : റേഷൻ ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തിക്കുന്ന കരാറുകാർ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും. കുടിശ്ശികത്തുക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഭക്ഷ്യവസ്തുക്കൾ വിതരണത്തിന് എത്തിച്ച വകയിൽ സപ്ലൈകോ 100 കോടി രൂപ നൽകാനുണ്ടെന്ന് കരാറുകാർ പറയുന്നു. തിങ്കളാഴ്ച ഇവർ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യവസ്തുക്കൾ വിതരണത്തിനെത്തിക്കുന്ന കരാറുകാരുടെ സംഘടനയായ ഓൾ കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് സമരം നടത്തുന്നത്. ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർക്ക് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കൾ വിതരണത്തിനെടുക്കുന്നത് ചൊവ്വാഴ്ച മുതൽ നിർത്തിവെക്കും. 56 കരാറുകാർക്കായാണ് 100 കോടിയോളം രൂപ സപ്ലൈകോയിൽനിന്ന് ലഭിക്കാനുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള തുകയാണിത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.






























