വിവാദ ഫേസ്ബുക്ക് പോസ്റ്റ് : പി. ബാലചന്ദ്രന്റേത് പാർട്ടി നയമല്ല , ജാ​ഗ്രതയുണ്ടായില്ല : മന്ത്രി കെ. രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫേസ് ബുക്ക് വിവാദത്തില്‍ തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലൂടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാമെന്നാണ് സിപിഐ കണക്കാക്കുന്നത്. ബുധനാഴ്ച ചേരുന്ന അടിയന്തിര ജില്ലാ എക്സിക്യൂട്ടീവില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണാണ് സിപിഐ ബാലചന്ദ്രന് നല്‍കിയ നിര്‍ദ്ദേശം. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രി കെ. രാജനും വ്യക്തമാക്കി. ബാലചന്ദ്രന്റേത് പാർട്ടി നയമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. രാമായണവുമായി ബന്ധപ്പെട്ട പോസ്റ്റ് പി ബാലചന്ദ്രന്‍ പിൻവലിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും നേരെ വിവാദവിഷയങ്ങള്‍ ഒട്ടേറെ വന്നെങ്കിലും സിപിഐ രക്ഷപെട്ടു നില്‍ക്കുകയായിരുന്നു. പി. ബാലചന്ദ്രന്‍റെ ഒറ്റ ഫേസ് ബുക്ക് പോസ്റ്റോടെ വിവാദത്തില്‍പെട്ട് വട്ടം കറങ്ങിപ്പോയെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ബുധനാഴ്ച ചേരുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ നേരിട്ടെത്തി വിശദീകരിക്കാനാണ് ബാലചന്ദ്രന് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം.

രാമനെ മോശക്കാരനായി ചിത്രീകരിക്കുന്ന ബാലചന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ് തൃശൂരിലെ സ്ഥാനാര്‍ഥിയുടെ വിജയ സാധ്യയെപ്പോലും ബാധിക്കുന്ന തരത്തിലായെന്ന പരാതി താഴേത്തട്ടില്‍ നിന്ന് ജില്ലാ നേതൃത്വത്തിന് കിട്ടിയിട്ടുമുണ്ട്. ബാലചന്ദ്രന്‍റെ വിശദീകരണം കേട്ടശേഷം സംഘടനാ നടപടി തീരുമാനിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ കണക്കു കൂട്ടല്‍. നേരത്തെ തന്നെ ബാലചന്ദ്രനെ തള്ളി രംഗത്തെത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ നിലപാടിന് പൂര്‍ണ പിന്തുണയുമായി മന്ത്രി കെ. രാജനും രംഗത്തെത്തി. ബാലചന്ദ്രന്‍റെ പ്രസ്താവന നിരുത്തരവാദപരമായെന്ന വിമര്‍ശനം സിപിഎമ്മിനുമുണ്ട്. ബിജെപിയും ഹിന്ദു ഐക്യവേദിയും പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രനെതിരെ കോണ്‍ഗ്രസും പ്രതിഷേധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...