Saturday, June 22, 2024 6:19 am

വിവാദ റോഡ് അലൈൻമെന്റ് ; വീണ ജോർജിന്‍റെ ഭർത്താവിനെതിരായ ആരോപണങ്ങൾ പിൻവലിച്ച് കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പാർട്ടി ജില്ലാ നേതൃത്വത്തിന്‍റെ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവിനെതിരായ ആരോപണങ്ങൾ പിൻവലിച്ച് മുതിർന്ന നേതാവും സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റുമായ കെകെ ശ്രീധരൻ. വിവാദ റോഡിന്‍റെ അലൈൻമെന്‍റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരൻ പറഞ്ഞു. വിവാദങ്ങളിൽ നിന്ന് തലയൂരാൻ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്‍റെ മലക്കം മറിച്ചിൽ. പാർട്ടി ജില്ലാ നേതൃത്വത്തിന്‍റെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്നടിച്ചതെല്ലാം കെകെ ശ്രീധരൻ തിരുത്തി. മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ജോർജ്ജ് ജോസഫിന്‍റെ പേര് പോലും പ്രസംഗത്തിൽ പറഞ്ഞില്ല. എന്തിന് വിവാദമായ ഏഴംകുളം – കൈപ്പട്ടൂർ റോഡ് പദ്ധതിരേഖയോ അലൈൻമെന്‍റോ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഇപ്പോൾ പറയുന്നത്.

മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഓടയുടെ ഗതിമാറ്റിച്ചെന്ന കെകെ ശ്രീധരന്‍റെ തുറന്നുപറച്ചിൽ പാർട്ടിയെയും മന്ത്രിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയരുന്നു. പിന്നാലെ കോൺഗ്രസ് അടക്കം സിപിഎമ്മിനെതിരെ റോഡ് അലൈൻമെന്‍റ് വിവാദം ആയുധമാക്കി. പ്രതിസന്ധി മറികടക്കാനായിരുന്നു കൊടുമണ്ണിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടകനായ യോഗത്തിൽ നേതൃത്വം പറഞ്ഞതുപോലെ ശ്രീധരൻ എല്ലാം മാറ്റിപ്പറഞ്ഞു. വിവാദങ്ങൾക്ക് കാരണം കോൺഗ്രസുകാരനെന്ന് ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും ആരോപിക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൻജിനീയറിംഗ് എൻട്രൻസ് ; 21 ചോദ്യങ്ങൾ റദ്ദാക്കി

0
തിരുവനന്തപുരം: ഓൺലൈനായി നടത്തിയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ 21 ചോദ്യങ്ങൾ റദ്ദാക്കി....

മീനിനും മാംസത്തിനും പച്ചക്കറിക്കും വില കുതിച്ചുയരുന്നു ; സാധാരണക്കാർ പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി മീനിനും മാംസത്തിനും പച്ചക്കറിക്കും വില കുതിച്ചുയരുന്നു.തക്കാളി വില...

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത ; ഇന്ന് ആറുജില്ലകൾക്ക് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര-തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്....

കേസെടുക്കണമെന്ന ഉത്തരവിനെതിരേ സിബി മാത്യൂസ് അപ്പീൽ നൽകി

0
കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ ഇരയെ തിരിച്ചറിയുംവിധം പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയതിൽ തന്റെ...