മീനിനും മാംസത്തിനും പച്ചക്കറിക്കും വില കുതിച്ചുയരുന്നു ; സാധാരണക്കാർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി മീനിനും മാംസത്തിനും പച്ചക്കറിക്കും വില കുതിച്ചുയരുന്നു.തക്കാളി വില കിലോയ്ക്ക് 100രൂപയായി.ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴ കുറഞ്ഞതോടെ വിളവ് കുറഞ്ഞതാണ് കാരണം. ട്രോളിംഗ് നിരോധനമായതിനാല്‍ പച്ചക്കറിവില കൂടാറുണ്ടെങ്കിലും വരവ് കുറഞ്ഞതാണ് അമിത വിലയ്ക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ വിപണിയിലിടപെടാന്‍ മടിക്കുകയാണ്.ഒരാഴ്ചക്കിടെ ബീന്‍സിനും പാവക്കയ്ക്കും കിലോയ്ക്ക് 100 രൂപയായി. മുരിങ്ങയ്ക്ക് 80 രൂപയുമായി.കിലോയ്ക്ക് 20 രൂപയുള്ള ചുരയ്ക്കക്ക് മാത്രമാണ് വില കൂടാത്തത്.ട്രാേളിംഗ് നിരോധനം കാരണം മീന്‍വരവ് കുറയുകയും വില കുതിച്ച് ഉയരുകയും ചെയ്തു.ഹാര്‍ബറില്‍ ഒരു കിലോ ചാളയ്ക്ക് 250 രൂപയാണ് ലേലവില. ചന്തയില്‍ 300രൂപയ്ക്ക് മേലാകും. പല ചന്തകളിലും 100 രൂപയ്ക്ക് 45 ചാളയാണ് വില്‍ക്കുന്നത്.

കേരച്ചൂരയുടെ വില കിലോയ്ക്ക് 700 രൂപ വരെയായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കേരച്ചൂര എത്തുന്നത്.മിക്ക മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു.380 മുതല്‍ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തതിന് 420രൂപ നല്‍കണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. ആട്ടിറച്ചിയ്ക്ക് 800 രൂപയായി. അതേസമയം, കിലോയ്ക്ക് 300 വരെ എത്തിയ കോഴിയിറച്ചിയ്ക്ക് 220 രൂപയായി. കോഴി കിലോയ്ക്ക് 184ല്‍ നിന്ന് 140-130 രൂപയായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും

0
തിരുവനന്തപുരം: കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-50...

73,024 മുൻഗണനാ റേഷൻ കാർഡുകൾ; 2,000 എ എ വൈ കാർഡുകളും അനുവദിച്ചു ,...

0
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അനുവദിച്ച...

മഴക്കെടുതിയിൽ കേരളത്തിൻറെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും...

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...