ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് ആസ്ഥാനത്ത് സിഎച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറി പോലും ഇല്ലാത്തത് വിവാദമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡല്‍ഹിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് ആസ്ഥാനത്ത് സിഎച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറി പോലും ഇല്ലാത്തത് വിവാദമാകുന്നു. ലീഗ് നേതാവും മകനുമായ എം കെ മുനീര്‍ നേതൃത്വത്തെ പരാതി അറിയിച്ചു. മുസ്ലിം ലീഗ് സിഎച്ചിനെ മറന്നെന്ന് കെടി ജലീല്‍ വിമര്‍ശിച്ചു. കായിദേ മില്ലത്തിന്റെ പേരില്‍ മുസ്ലീം ലീഗ് ഡല്‍ഹിയില്‍ കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച ഓഫീസിന്റെ പേരിലാണ് പുതിയ വിവാദം. പാണക്കാട്, ഇ അഹമ്മദ്, ബനാത്ത് വാല, പോക്കര്‍ തുടങ്ങിയവരുടെ പേരില്‍ ഹാള്‍ ലൈബ്രറി തുടങ്ങിയവ ഉള്ളപ്പോഴാണ് സിഎച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒന്നും തന്നെ ഇല്ലാത്തത്.

വിഷയത്തില്‍ കെടി ജലീല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. കേരളം കണ്ട ഏറ്റവും നല്ല മുസ്ലിം ലീഗുകാരനാണ് സിഎച്ച്. കേരളത്തില്‍ വിഭജനാനന്തരം ഒരേയൊരു മുസ്ലിം ലീഗുകാരനെ ഒരു മുഖ്യമന്ത്രി ആയിട്ടുള്ളൂ. അത് സിഎച്ച് മുഹമ്മദ് കോയ സാഹിബാണ്. ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു സിഎച്ച്. ആ സിഎച്ചിന്റെ പേരില്‍ ഒരു കുളിമുറി പോലും അവിടെയില്ല. അവിലെ പല നേതാക്കളുടെ പേരിലും മുറി ഉണ്ട്. അവരുടെ പേരിലൊക്കെ വേണം. പക്ഷേ, ഒരു ബാത്ത്‌റൂം എങ്കിലും സിഎച്ചിന്റെ പേരില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിക്കൂടായിരുന്നോ – അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...