കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം. ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവര്‍ത്തകരും രംഗത്തെത്തി. ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം പരിഹരിക്കുകയായിരുന്നു.

കലോത്സവത്തിന് എത്തുന്ന പ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് കേരള ഘടകമാണ് ബാനര്‍ സ്ഥാപിച്ചത്. ബാനറിൽ കലോത്സവ സംഘാടക സമിതിയിലെ സ്റ്റേജ് ആന്‍ഡ് പന്തൽ കമ്മിറ്റിയുടെ ആശംസ അറിയിച്ചുള്ള ബാനറിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ളത്. ഒരു ഭാഗത്ത് സ്വാമി വിവേകാനന്ദന്‍റെ ചിത്രവും ഉണ്ട്. കലോത്സവ വേദിയ്ക്ക് സമീപം ഇത്തരത്തിലൊരു ബാനര്‍ സ്ഥാപിച്ചത് തെറ്റായ നടപടിയണെന്ന് ചൂണ്ടികാണിച്ചാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...