കുവൈത്ത് സിറ്റി : വരും ദിവസങ്ങളിൽ രാജ്യത്ത് കാലാവസ്ഥയിൽ ക്രമാനുഗതമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണം. അടുത്ത ദിവസം മുതൽ അന്തരീക്ഷം മേഘാവൃതമാകുകയും മഴക്കുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്നും കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ വ്യക്തമാക്കി. രാജ്യത്ത് നിലവിൽ നേരിയ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയോടെ ഇത് വേരിയബിൾ ദിശകളിലേക്ക് മാറും. ഇതോടെ മേഘ രൂപീകരണത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൽഫലമായി ആഴ്ചാവസാനം വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമാകും. ഇടക്കിടെ നേരിയ മഴ പെയ്യാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു. ഡിസംബർ 10 ന് മുമ്പ് രാജ്യത്ത് സാധാരണ ശൈത്യകാല മഴ ലഭിക്കാനുള്ള സാധ്യത കാണുന്നു. കാലാവസ്ഥ സൂചകങ്ങൾ മെച്ചപ്പെട്ടതും മഴമേഘങ്ങൾ പ്രദേശത്തേക്ക് നീങ്ങുന്നതും ഇതിന് സഹായകമാണെന്നും ഇസ്സ റമദാൻ അഭിപ്രായപ്പെട്ടു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























