ഓട്ടോ ഓടിക്കുമ്പോൾ പൊടിപാറിയതിന് തർക്കം ; വീടിനു തീയിട്ട യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ അസഭ്യം പറയുകയും വീടിനു തീയിടുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉള്ളിയേരി പുതുവയൽകുനി പക്രന്റെ മകൻ ഫായിസ്(25) ആണ് പിടിയിലായത്. മലപ്പുറം അരീക്കോട്ടെ ലോഡ്ജിൽവച്ചാണ് ഇയാളെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ളിയേരിക്ക് സമീപം തെരുവത്തുകടവിൽ യൂസഫിന്റെ വീടിന്റെ അടുക്കള ഭാഗത്ത് ഫായിസ് തീയിടുകയായിരുന്നു. കസേരകളും മറ്റു വീട്ടുപകരണങ്ങളും കിണറ്റിൽ എറിയുകയും ചെയ്തു. യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. സംഭവസമയത്ത് യുസഫ് വീട്ടിലുണ്ടായിരുന്നില്ല.

യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ പൊടിപാറിയെന്ന് ആരോപിച്ചായിരുന്നു തർക്കത്തിനു തുടക്കം. ഇതിൽ യൂസഫ് ഇടപെട്ടിരുന്നു. ഇതിനു പ്രതികാരമായാണ് ഫായിസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ആക്രമിച്ചത്. സംഭവത്തിനു പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. അത്തോളി എസ്.ഐമാരായ ആർ. രാജീവ്, കെ.പി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി 11.30 ഓടെയാണ് അരീക്കോട്ടെ ലോഡ്ജിലെത്തി പ്രതിയെ വലയിലാക്കിയത്. ഫായിസിനെ യുസഫിന്റെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. യൂസഫിന്റെ മാതാവ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എം അനീസ്, ഒ. ഷിബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...