മുൻമന്ത്രി സി.വി പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാത്തതിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാത്തതിൽ വിവാദം പുകയുന്നു. ആചാരവെടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക ഉത്തരവ് ഉണ്ടായില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജൂലൈ 16 ന് അന്തരിച്ച സി.വി പത്മരാജന്റെ സംസ്കാര ചടങ്ങുകൾ ജൂലൈ 17നാണ് നടന്നത്. ആദര സൂചകമായി ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി മുഴക്കാത്തതിനെതിരെ അപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു.

കുറച്ചു കാലം മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ സംസ്‍കാരത്തിന് ആചാരവെടി നൽകാൻ മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായില്ലെന്ന മറുപടിയാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ചത്. സർക്കാർ സി.വി പത്മരാജനോട് കാണിച്ചത് അനാദരവ് ആണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. മുൻ മന്ത്രിമാരായിരുന്ന നേതാക്കളുടെ സംസ്‍കാര ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം പൂർണ ഔദ്യോഗിക ബഹുമതികൾ നൽകാറുണ്ട്. അപ്പോഴാണ് മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്ന പത്മരാജന് ഗാർഡ് ഓഫ് ഓണർ മാത്രം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...